ന്യൂഡൽഹി: കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചതായാണ് വിവരം. കോഴിക്കോട്, വയനാട് എന്നിവടങ്ങളിൽ ഒന്നിൽ നിന്നായിരിക്കും മത്സരിക്കുക എന്നാണ് സൂചന. കൽപ്പറ്റ സുരക്ഷിത മണ്ഡലമെന്നു വിലയിരുത്തൽ. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരനെ താൽക്കാലിക കെപിസിസി അധ്യക്ഷൻ ആക്കാൻ ആൻ്റണിയുടെ പിന്തുണ ഉണ്ടെന്നാണ് റിപ്പോർട്ട്.
ശശി തരൂരിനെയും തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തി. അടുത്തമാസം പകുതിയോടെ തരൂർ സജീവമാകും.