മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെയും തകർത്ത് കേരളത്തിന്റെ പടയോട്ടം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു, ആറ് വിക്കറ്റ് ജയം. കേരളത്തിനായി ഓപ്പണർ റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവർ അര്‍ധസെഞ്ചുറി നേടി. 54 പന്തുകള്‍ നേരിട്ട ഉത്തപ്പ 91 റൺസ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തില്‍ 71 റൺസെടുത്തു പുറത്താകാതെ നിന്നു.
ഡൽഹിയെയും തകർത്ത് കേരളം,6 വിക്കറ്റ് ജയം
By
January 15, 2021 4:39 pm