Breaking News

തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടത് മുന്നണി രാജിവയ്ക്കും

ആലപ്പുഴ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടത് മുന്നണി രാജിവയ്ക്കും. യുഡിഎഫ് പിന്തുണയിലാണ് നിലവിൽ എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ ഈ കൂട്ടുകെട്ട് പാർട്ടിക്കെതിരായ വികാരം പ്രവർത്തകരിൽ ഉണ്ടാക്കിയെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.സിപിഐഎം ആലപ്പുഴ ജില്ല കമ്മറ്റി യുടേതാണ് തീരുമാനം. നയവിരുദ്ധമായ കൂട്ടുകെട്ടുകൾ തിരുത്തണമെന്നും ഇങ്ങനെയുള്ള കൂട്ടുകെട്ടുകൾ പാർട്ടിക്ക് എതിരായ വികാരം ഉണ്ടാക്കിയതായും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ UDF 6, BJP 6, LDF 5, സ്വതന്ത്രൻ 1 ഇങ്ങനെയായിരുന്നു കക്ഷി നില. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഇടത് മുന്നണി തീരുമാനിച്ചത്.

ചെന്നിത്തല പഞ്ചായത്തിൽ പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്ന് പട്ടിക ജാതി വനിതകൾ ആരും തന്നെ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിൽ നിന്ന് വിജയിച്ച വനിതാ പട്ടിക ജാതി സ്ഥാനാർത്ഥിയെ പ്രസിഡന്റ് ആക്കാൻ യുഡിഎഫ് പിന്തുണ നൽകിയത്. സിപിഐഎമ്മിലെ വിജയമ്മയാണ് പഞ്ചായത്ത് പ്രസിഡന്റായത്. യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് വിവാദമായതോടെയാണ് നിലപാട് മാറ്റാൻ ഇടുത് മുന്നണി തീരുമാനിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top