Latest News

കോവിഡ് വാക്സിൻ രാജ്യത്താകെ സൗജന്യം, പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി:കോവിഡ് വാക്സിൻ രാജ്യത്ത് ആകെ സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേ സമയം രാജ്യത്തെ 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ള മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍മുന്നില്‍ നില്‍ക്കുന്ന രണ്ടുകോടി പേര്‍ക്കും ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം സൗജന്യ വാക്സിന്‍ നല്‍കുന്നത്. ബാക്കിയുള്ള 27കോടി മുന്‍ഗണന വിഭാഗത്തില്‍ പെട്ടവര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

ഡൽഹി ജിടിബി ആശുപത്രിയിലെത്തി മന്ത്രി ഡ്രൈ റൺ പരിശോധിച്ചു.നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന ഡ്രൈ റൺ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഉള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിൻ കൊടുക്കുന്നത് ഒഴിച്ചാൽ ബാക്കി എല്ലാം കൃത്യമായി നടന്നു എന്നും മന്ത്രി പറഞ്ഞു.

 

ഇന്നും രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ആണ് കൂടുതൽ. 22,926 പേർ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 19,708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top