COA

തോഷിബ ഫാസ്റ്റ് സർവ്വീസ് എൽ.എൽ.പിയുടെ ഉദ്ഘാടനം മാറഞ്ചേരിയിൽ നടന്നു

മലപ്പുറം: കേബിൾ ടി.വി ,ഇൻ്റർനെറ്റ് സേവനങ്ങളെല്ലാം കൃത്യതയിലും, വേഗതയിലും ഉപഭോക്താക്കൾക്കെത്തിക്കാൻ ക്ലസ്റ്റർ യൂണിറ്റുകൾ ആരംഭിക്കുന്നു. ജില്ലയിലെ ആദ്യ ക്ലസ്റ്റർ യൂണിറ്റ് മാറഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. തോഷിബ ഫാസ്റ്റ് സർവ്വീസ് എൽ.എൽ.പിയുടെ ഉദ്ഘാടനം വിപുലമായി നടത്തി.

ചെറുകിട കേബിൾ യൂണിറ്റുകളെ കോർത്തിണക്കി ഉപഭോക്താക്കൾക്ക് വേഗതയിലും, കൃത്യതയിലും വിവര സാങ്കേതിക സംവിധാനങ്ങൾ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് കേരള വിഷന് കീഴിൽ ക്ലസ്റ്റർ യൂണിറ്റുകൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ ആദ്യ ഫാസ്റ്റ് സർവ്വീസ് തോഷിബക്ക് കീഴിൽ മാറഞ്ചേരിയിലാണ് തുടക്കമായത്. തോഷിബ ഫാസ്റ്റ് സർവ്വീസ് എൽ.എൽ.പിയുടെ ഉദ്ഘാടനം സി.ഒ .എ പ്രസിഡൻറ് അബൂബക്കർസിദ്ദീഖ് നിർവ്വഹിച്ചു.

ഇൻ്റർനെറ്റ് സേവനങ്ങൾ കോർപ്പറേറ്റുകൾ വൻ തുക ഈടാക്കി വിതരണം ചെയ്യുന്നിടത്ത് നിന്നും സാധാരണക്കാർക്ക് പോലും ലഭ്യമാവുന്ന തരത്തിലേക്ക് സേവനങ്ങൾ മാറ്റിയത് കേരളവിഷൻ ഉൾപ്പെടെയുള്ള ചെറുകിട സംരംഭകരുടെ കൂട്ടായ പ്രയത്നം കൊണ്ടാണെന്ന് അബൂബക്കർ സിദ്ദിഖ് പറഞ്ഞു. കോവിഡ് കാലത്തും നിസ്തുലമായ പ്രവർത്തനമാണ് ചെറുകിടകേബിൾ ടിവി വിതരണക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളവിഷൻ ചാനൽ മാനേജിങ് ഡയറക്ടർ എം.രാജ് മോഹൻ അധ്യക്ഷത വഹിച്ചു.നിരവധി പ്രതിസന്ധികൾക്കിടയിലൂടെയാണ് കേബിൾ ടി.വി രംഗം വളർന്നതെന്നും, കുറഞ്ഞ നിരക്കിൽ കേബിൾ ടിവി സംവിധാനം സാധാരണക്കാർക്ക് എത്തിച്ച കൂട്ടായ്മ ഇൻ്റർനെറ്റും കുറഞ്ഞ നിരക്കിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഈ മേഖലയിലേക്ക് കോർപ്പറേറ്റുകൾ കടന്ന് വരുമ്പോൾ താങ്ങായത് ഉപഭോക്താക്കളും, കൂട്ടായ്മയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനം സി.ഒ .എ പ്രസിഡൻറ് അബൂബക്കർസിദ്ദീഖ് നിർവഹിച്ചു. എം.കെ സുരേഷ്, അയ്യൂബ്, മുസ്തഫ,സി.ഒ.എ ജില്ലാ പ്രസിഡൻ്റ് രഘുനാഥ്, KCCL എക്സിക്യുട്ടീവ് ഡയറക്ടർ സി.സുരേഷ് കുമാർ, TMC ഡിജിറ്റൽ ചെയർമാൻ പി.വി അയ്യൂബ്, സി.ഒ.എ പൊന്നാനി മേഖല പ്രസിഡൻ്റ് മുസ്തഫ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് നജ്മുദ്ദീൻ, ഡി.സി.സി അംഗം ഖാലിദ് എന്നിവർ പ്രസംഗിച്ചു, എ.കെ സുരേഷ് സ്വാഗതവും, സി.ഒ .എ ജില്ലാ എക്സി’ക്യുട്ടീവ് അംഗം  മുസ്തഫ നന്ദിയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top