Breaking News

കിഴക്കമ്പലം കൂടാതെ കുന്നത്തുനാട് പഞ്ചായത്തിലും ട്വന്റി-ട്വന്റിക്ക് മുന്നേറ്റം

കൊച്ചി:കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ ട്വന്റി-ട്വന്റിക്ക് മുന്നേറ്റം.

കുന്നത്തുനാട് 16 വാർഡുകളിൽ ഫലം പുറത്തുവന്ന 8 വാർഡുകളിൽ 7ലും ട്വന്റി ട്വന്റിയ്ക്കാണ് ജയം. ഇവിടെ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

ഐക്കരനാട് പഞ്ചായത്തിലും 14ൽ 10 ലും ട്വന്റി ട്വന്റി ജയമുറപ്പിച്ചു. മഴുവന്നൂരിലും 19 വാർഡുകളിൽ ഫലം പുറത്തുവന്ന 12ൽ 8ലും ട്വന്റി ട്വന്റി നേടി. മറ്റു 4 വാർഡുകളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ട്വന്റി ട്വന്റി നേടിയിരുന്നു. ഇത്തവണ ട്വന്റി ട്വന്റി നില മെച്ചപ്പെടുത്തുമോ എന്ന് വരും മണിക്കൂറിൽ അറിയാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top