Kerala

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ്(36) വാഹനാപകടത്തില്‍ മരിച്ചു. നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

കൈരളി,മംഗളം ഉൾപെടെ ഉള്ള ചാനലുകളിൽ പ്രദീപ് ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

പ്രദീപ് നെയ്യാറ്റിൻകരയിലേക്ക് പോകുകയായിരുന്നു.

ഇടിച്ചത് സ്വരാജ് മസ്ത്ത ആണെന്ന വിവരമാണ് ഇപ്പൊൾ ലഭിച്ചിരിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top