Breaking News

പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി, നിർത്താതെ പോയത് ഭയന്നെന്ന് ഡ്രൈവർ

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ഡ്രൈവര്‍ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുളള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്‌ക്കല്‍ വച്ച്‌ പിടികൂടിയ ജോയിയെ ഇപ്പോള്‍ നേമം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.നിർത്താതെ പോയത് ഭയന്നാണ് എന്നാണ് ഡ്രൈവർ  പറഞ്ഞിരിക്കുന്നത്.അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നുവെന്ന് വാഹനത്തിൻറെ ഉടമയും പറഞ്ഞിട്ടുണ്ട്. അപകടസമയത്ത് ഡ്രൈവർക്കൊപ്പം ഉടമയും വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്.

അപകടം നടന്ന സമയത്ത് മണ്ണുമായി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത് എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്നരയ്‌ക്കായിരുന്നു അപകടം ഉണ്ടായത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോവുകയായിരുന്നു.

കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ട്രാഫിക് സി സി ടി വി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top