Breaking News

കേരള സർവകലാശാല നാളത്തെ(വെള്ളി) പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ബുറെലി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സർവകലാശാല അറിയിക്കുകയുണ്ടായി.

 

അതിതീവ്രമഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ നാളെ നടത്താനിരുന്ന ലക്ചറര്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് പരീക്ഷ പിഎസ്‌സി മാറ്റിവച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതിനേത്തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. എന്നാല്‍ നാളെ നടക്കുന്ന പിഎസ്‌സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top