തിരുവനന്തപുരം: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ആണ് സംഭവം. അമ്മ വിജിയെ കാൺമാനില്ല. വീടിന് പിന്നിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.
വീടിനുള്ളില്‍ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ടെക്സ്റൈല്സിലെ ജോലിക്കാരിയായ വിജിയെ രാവിലെ മുതല്‍ കാണ്മാനില്ല. ഇവരുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുമ്ബ് ഉപേക്ഷിച്ച് പോയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.