Breaking News

സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പെൺകുഞ്ഞിനെ നൂറിലേറെ തവണ‌ കുത്തി; ക്ഷേത്രത്തിനടുത്തു മൃതദേഹം ഉപേക്ഷിച്ചു

ഭോപ്പാല്‍ : സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ‌ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഭോപ്പാലിലാണ് സംഭവം. അയോദ്ധ്യാ നഗറിലെ ഒരു ക്ഷേത്രത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നടന്ന വിശദമായ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പൊലീസ് കണ്ടെത്തിയത്. കൊലപാതകിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും കുത്തി പരിക്കേല്‍പ്പിച്ചതാണിതെന്ന് ആദ്യം മനസിലായില്ല. കുഞ്ഞിന് രാത്രി ഉപേക്ഷിച്ചപ്പോള്‍ നായയോ മറ്റ് മൃഗങ്ങളോ ആക്രമിച്ചതാകാമെന്നാണ് കരുതിയിരുന്നത്.

ഫോറന്‍സിക് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കുഞ്ഞിനെ ശരീരമാസകലം കുത്തി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

നൂറോളം തവണ കുഞ്ഞിന്റെ ശരീരത്തില്‍ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ കൊലപാതകക്കുറ്റമടക്കം ചുമത്തി പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നതായും കുറ്റവാളി ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ പെണ്‍കുഞ്ഞാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top