കോട്ടയം:ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം.ഇരവിപുരത്ത് ആണ് സംഭവം. വാളത്തുങ്കല്‍ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ രജി, മകള്‍ 14 വയസുകാരി ആദിത്യ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികള്‍ക്ക് നേരെയും ജയന് ആസിഡ് ആക്രമണം നടത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.