Breaking News

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു,മകൾ ആശുപത്രിയിൽ

Graphical representation

അമ്പലവയൽ: വയനാട് അമ്പലവയലിൽ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്.

ജനുവരി 15 നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍ കുമാര്‍ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകള്‍ അളകനന്ദ (10) ചികിത്സയിലാണ്.

ലിജിതയും ഭര്‍ത്താവ് സനലും അകന്നു കഴിയുകയായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ സനലിനെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ഭാഗത്തായി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top