Breaking News

വട്ട് ആർക്കാണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വട്ട് ആർക്കാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസ് എന്ന് ഐസക് ഓർക്കണം. തൻറെ വകുപ്പിൽ എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ ഐസക്ക് ചന്ദ്രഹാസം ഇളക്കുകയാണ്.വിജിലൻസ് റെയ്ഡ് ഇടയ്ക്ക് വെച്ച് നിർത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സോളാർ കേസിൽ പുതിയ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സത്യം പുറത്തു വരുന്നതിൽ സന്തോഷമേയുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top