Latest News

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി അന്തരിച്ചു

തൃശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശൂര്‍ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂര്‍ മണ്ണത്ത് മാധവന്‍കുട്ടി (പ്രഫ. എം. മാധവന്‍കുട്ടി-78) നിര്യാതനായി. തൃശൂരിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. . ആലുവ യു.സി കോളജില്‍നിന്നും ഗണിത വിഭാഗം വകുപ്പ് മേധാവിയായായാണ് വിരമിച്ചത്.

 

തൃശൂര്‍ പൂരത്തെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമൊപ്പം ജനകീയവല്‍ക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകര്‍ഷിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോടതി കയറേണ്ടി വരികയും നടക്കില്ലെന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്ന നിരവധി സന്ദര്‍ഭങ്ങളില്‍ തൃശൂര്‍ പൂരം തടസങ്ങള്‍ അഭിമുഖീകരിച്ചപ്പോഴെല്ലാം ഭരണ തലത്തിലും നിയമ തലത്തിലും ഇടപെട്ട് പൂരം നടത്തിപ്പ് സുഗമമാക്കുന്നതില്‍ മാധവന്‍കുട്ടിയുടെ പങ്ക് പ്രധാനപ്പെട്ടതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top