Breaking News

ഓപ്പറേഷന്‍ ബചത്, വിജിലൻസ് പരിശോധനയിൽ ചിട്ടി ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ ഇന്നലെ നടത്തിയ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണ് പരിശോധന നടന്നത്.

റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളില്‍ ചേരാന്‍ ആളില്ലാതെ വരുമ്ബോള്‍ കെ എസ് എഫ് ഇയുടെ തനത് ഫണ്ടില്‍ നിന്നും ചിട്ടിയടച്ച്‌ ചില മാനേജര്‍മാര്‍ കളളക്കണക്ക് തയ്യാറാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നാല് കെ എസ് എഫ് ഇകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി. ശാഖകളിലെ ക്രമക്കേടുകള്‍ നടപടി ശുപാര്‍ശയോടെ സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് അറിയിച്ചു.

അതേസമയം ചിട്ടിയിൽ ക്രമക്കേട് കണ്ടെത്തി എന്ന ആരോപണങ്ങൾ തള്ളി കെഎസ്എഫ്ഇ ചെയർമാൻ.പണം ട്രഷറിയിൽ അടച്ചില്ല എന്ന വാദത്തിൽ കഴമ്പില്ല. ഓരോ ദിവസത്തെയും പണം ട്രഷറിയിൽ അടയ്ക്കേണ്ടതില്ല. ചിട്ടിയില് പകരം ആളെ ചേർക്കുന്ന തെറ്റില്ലെന്നും ചെയർമാൻ വാർത്താ ചാനലിനോട്് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top