Ernakulam

പെരുമ്പാവൂരിൽ തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മധു ആണ് മരിച്ചത്. പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപമാണ് സംഭവം. വാടക വീട്ടിലാണ് മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മധുവിനൊപ്പം താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

 

അതേ സമയം ഇന്ന്പെരുമ്പാവൂരിൽ വടിവാൾ ആക്രമണവും വെടിവെപ്പും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെടിവെപ്പ് നടന്നത് വെളുപ്പിന് ഒന്നരയോടെ മാവിൻ ചുവട് ജംഗ്ഷനിലാണ് ആഡംബര കാറിലെത്തിയ ഏഴ് പേർ ചേർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത ഫോർച്ചുണർ കണ്ടെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top