കൊച്ചി:പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവയ്പ്പ്. ഒരാൾക്ക് വെടിയേറ്റു.
ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്പ്പ് നടന്നത്.
പെരുമ്പാവൂർ സ്വദേശി ആദിൽ ഷായ്ക്കാണ് വെടിയേറ്റത്. ആദിൽ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഡംബര കാറിലെത്തിയ ഏഴ് പേർ ചേർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത ഫോർച്ചുണർ കണ്ടെത്തിയിട്ടുണ്ട്.