Breaking News

മന്ത്രി കെ ടി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി

കൊച്ചി: മന്ത്രി കെടി ജലീൽ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.നയതന്ത്ര ചാനൽ വഴി മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.

ഔദ്യോഗിക വാഹനത്തില്‍ പൊലീസ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്. മന്ത്രിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ച കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ചട്ടലംഘനമുണ്ടായതായാണ് ആക്ഷേപം.

 

കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top