കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി പവന് 320 രൂപ വീതം കൂടിയിരുന്നു. ആറു ദിവസത്തിനിടെ ആയിരത്തിലേറെ രൂപാണ് മഞ്ഞലോഹത്തിന് വര്‍ധിച്ചത്