Breaking News

ഐപിഎല്ലിൽ മുംബൈ-ഡൽഹി ഫൈനൽ

അബുദാബി: ഐപിഎല്ലിൽ ഡൽഹി ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്നു. എലിമിനേറ്റർ കടമ്പ കടന്നെത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിനു തകർത്താണ് ഡൽഹിയുടെ ഫൈനൽ പ്രവേശം. ഡൽഹി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധെസഞ്ചുറിയുമായി ഹൈദരാബാദ് ഇന്നിങ്സിനെ തോളേറ്റിയ കെയ്ൻ വില്യംസന്റെ പോരാട്ടം ഇത്തവണ വിഫലമായി. വില്യംസൻ 45 പന്തിൽ 67 റൺസെടുത്ത് പുറത്തായി. 

ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ഡൽഹി മുംബൈയെ നേരിടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top