Bollywood

വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തി,പ്രമുഖ നിർമ്മാതാവിൻ്റെ ഭാര്യ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നിര്‍മ്മാതാവായ ഫിറോസ് നാദിയാദ്‌വാലയുടെ ഭാര്യയെ കഞ്ചാവ് കൈവശം വെച്ചതിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.

ഇരുവരുടേയും മുംബൈയിലുള്ള വീട്ടില്‍ എന്‍സിബി നടത്തിയ റെയ്ഡിലാണ് 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഫിറോസ് നാദിയദ്‌വാലയെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

 

ഫിറോസിന്റെ ഭാര്യയായ ശബാദ സഈദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top