Breaking News

‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’,റെയ്‌ഡിൽ പ്രതികരിച്ച് ബിനീഷ് കോടിയേരി

ബംഗളൂരു: മരുതുംകുഴിയിലെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച്‌ ബിനീഷ് കോടിയേരി. ‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’ എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ് പ്രതികരിച്ചത്.

 

അതേസമയം എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇ ഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഇ ഡിയോട് ഇമെയില്‍ വഴിയാണ് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇ ഡി വിശദീകരണം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top