Breaking News

ബിനീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു,പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും

ബംഗളുരു:ഇ ഡി കസ്റ്റഡിയിൽ ഉള്ള ബിനീഷ് കോടിയേരിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 34ാം അഡിഷണല്‍ സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ബിനീഷ് അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്നും ഇ ഡി വാദിച്ചു. വിശദമായി ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റഡിയില്‍ വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി തള്ളി. ബിനീഷ് പുതിയതായി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top