മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടി.ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വിളിവരാൻ വഴിവച്ചത്. വരുൺ ചക്രവർത്തിയും ദീപക് ചാഹറും ട്വന്റി-20 ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, ഋഷഭ് പന്തിനെ ഏകദിന, ട്വന്റി-20 ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ടെസ്റ്റിൽ അദ്ദേഹത്തെ നിലനിർത്തിയിട്ടുണ്ട്. പരിക്കേറ്റ രോഹിത് ശർമയും ഇഷാന്ത് ശർമയും ടീമിൽ ഇടം നേടിയില്ല.
ഇന്ത്യൻ ടീം:
വിരാട് കോഹ്ലി, ശിഖര്‍ ധവാന്, മയാങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ചാഹല്‍, ബുംറ, ഷമി, നവ്ദീപ് സൈനി, ദീപക് ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി.