ബെംഗളൂരു: അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജ – മേഘ്നരാജ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. അല്പസമയം മുന്‍പ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മേഘ്നാ രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ് സര്‍ജ ഏറ്റുവാങ്ങിയതിന്്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മേഘ്ന ഗര്‍ഭിണിയായി അധികം വൈകും മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവിസര്ജ മരണപ്പെടുന്നത്.
സഹോദരന്റെ കുഞ്ഞിനായി ധ്രുവ് സര്‍ജ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കൊണ്ട് നിര്‍മ്മിച്ച തൊട്ടില് വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു.
തമിഴ് നടന് അര്ജുന്്റെ അനന്തരവന്മാരാണ് സര്‍ജ സഹോദരങ്ങള്‍. മേഘ്ന രാജ് തമിഴ്, മലയാളം, കന്നഡ സിനിമകളിലെല്ലാം പ്രശസ്തയായ നടിയാണ്.