പള്ളിക്കത്തോട്: കോട്ടയത്ത് ആന ഇടഞ്ഞ് നിരവധി വാഹനങ്ങൾ തകർത്തു. കോട്ടയം പള്ളിക്കത്തോട് ഇളംപള്ളി നെയ്യാട്ട്ശ്ശേരിയില് ആണ് ആന ഇടഞ്ഞത്. ഓട്ടേയും, ബൈക്കും വൈദ്യുതി പോസ്റ്റും തകര്‍ത്തു. കല്ലൂതാഴെ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കാനായി കൊണ്ടുവരുമ്പോഴാണ് ആന ഇടഞ്ഞത്. തളയ്ക്കാനായി ശ്രമം നടക്കുകയാണ്.
രാവിലെ ഏനാട്ടശ്ശേരിയിൽ തടി പിടിച്ചതിനു ശേഷം ആനയെ അടുത്തുള്ള തോട്ടിൽ കുളിപ്പിക്കാൻ ഇറക്കി. കുളിക്കാൻ ഇറങ്ങിയതിനു ശേഷം കുറുമ്പ് തുടങ്ങിയ ആന, കടവിൽ നിന്ന് കേറാൻ കൂട്ടാക്കിയില്ല. പാപ്പാൻമാർ ആവുന്നത്ര ശ്രമിച്ചിട്ടും ആന കരയ്ക്ക് കയറിയില്ല. തുടർന്ന് ആന അക്കരയ്ക്ക് നീങ്ങുകയായിരുന്നു.അക്കരെയെത്തി പോകുന്ന വഴിയിൽ ഓട്ടോറിക്ഷ മറിച്ചിടുകയും വൈദ്യുതി പോസ്റ്റ് കുത്തി മറിച്ചു. വൈകിട്ടോടെ മയക്കുവെടി വിദഗ്ധൻ എത്തിയെങ്കിലും തോട്ടത്തിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.