Breaking News

ചേരാനല്ലൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

കൊച്ചി:ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ചേരാനല്ലൂര്‍ പാർത്ഥസാരഥി ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്.ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് വെള്ളം കുടിക്കാനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.

 ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാറാടി അയ്യപ്പന്‍ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്. അകത്തെ പന്തല്‍ ആന തകര്‍ത്തു. ഒപ്പം സ്പീക്കറുകളടക്കമുള്ള വസ്തുക്കളും ആനയുടെ പരാക്രമത്തില്‍ തകര്‍ന്നു.

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ആനയുടെ ഉടമയടക്കമുള്ളവര്‍ സ്ഥലത്തെത്തി ആനയെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ എത്തി മയക്കു വെടി വച്ചാണ് ആനയെ തളച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top