കൊച്ചി: കളളക്കടത്തിന് വേണ്ടി ടെലിഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന്
സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘സി.പി.എം കമ്മിറ്റി’ എന്ന പേരിലാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത്. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. പിന്നീട് തന്നേയും കെടി റമീസ്, സ്വപ്ന ഉൾപ്പെടെയുള്ളവരെയും ഗ്രൂപ്പിൽ അംഗമാക്കിയെന്നും സരിത്ത് എൻഫോഴ്സ്മെന്റിനോട് വെളിപ്പെടുത്തി.
സ്വർണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു.
വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണ പദ്ധതി തന്റെ ആശയമായിരുന്നുവെന്ന ശിവശങ്കറിന്റെ മൊഴിയും പുറത്തുവന്നിരുന്നു. യുഎഇ കോൺസുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മിനിസ്റ്റ് ഉണ്ടായിരുന്നില്ലെന്നും ശിവശങ്കർ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.