ന്യൂഡൽഹി:വീണ്ടും സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊള്ളുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നാണ് സൂചനകൾ.
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നാകും പുതിയ ന്യൂനമർദം രൂപപ്പെടുക. ഇത് ശക്തിപ്രാപിച്ച് വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കാലാവസ്ഥാ വിദഗ്ർ പറയുന്നു.
ന്യൂനമർദം ആന്ധ്ര- ഒഡീഷ തീരത്തേക്ക് സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദം ആയേക്കും. ഇത് ചിലപ്പോൾ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ടെന്നും വദഗ്ദർ വ്യക്തമാക്കുന്നു.
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളുന്നു,സംസ്ഥാനത്ത് മഴ കനത്തേക്കും
By
October 5, 2020 8:52 am