Latest News

ആനവണ്ടിയുടെ വളയം പിടിച്ച് പുതിയ എം ഡി (വീഡിയോ )

തിരുവനന്തപുരം: യൂണിഫോമില്ലാതെ എത്തിയ പുതിയ ഡ്രൈവറെക്കണ്ട് കണ്ടക്ടർക്കും യാത്രക്കാർക്കും ആദ്യം കാര്യം പിടികിട്ടിയില്ല. സൂക്ഷിച്ച് നോക്കിയപ്പോ ഡ്രൈവിംഗ് സീറ്റിൽ സാക്ഷാൽ എംഡി. കെ എസ് ആർ ടി സി മുന്‍ എംഡി ടോമിന്‍ തച്ചങ്കരി കണ്ടക്ടറായാണ് വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍, പുതിയ എം ഡി ബിജു പ്രഭാകര്‍ ഡ്രൈവിങ് സീറ്റിലാണ് എത്തിയത്.

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹെവി വാഹനത്തിന്റെ വളയം പിടിച്ചതെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറെപ്പോലെ ബിജു പ്രഭാകര്‍ ബസുമായി നിരത്തിലിറങ്ങി. സിറ്റി ഡിപ്പോയിലെ ലെയ്‌ലന്‍ഡ് ബസാണ് ആദ്യമായി നിരത്തിലിറക്കിയത്. അല്പസമയത്തിനുള്ളില്‍ വാഹനം പരിചിതമായി. ബസുമായി നേരേ റോഡിലേക്ക്.

കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബിജു പ്രഭാകര്‍ ഐഎഎസ് ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെഎസ്ആര്‍ടിസി സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ എംഡിയുടെ ഡ്രൈവിങ് ചിത്രീകരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

KSRTC MD Sri. BIJU PRABHAKAR IAS DRIVING A BUS

വാഹനങ്ങൾ ഓടിക്കുക എന്നത് ഒരു കലയാണ്… ചിലർക്ക് അത് ജോലിയും കൂടിയാണ്…കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റർ കെ.എസ്.ആർ.ടി സി യാണ്. പൊതുജനങ്ങളുമായി ഇടപെടുന്ന ഈ സ്ഥാപനത്തിന്റെ സാരഥ്യത്തിലേക്ക് വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ കടന്നു വന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യുടെ പൈതൃകം നോക്കിയാൽ ആദ്യത്തെ സാരഥി ആയ ഇ. ജി. സാൾട്ടർ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ സർക്കാർ പൊതു ഗതാഗതത്തിന് തുടക്കം കുറിച്ചതു തന്നെ. പിൻഗാമികളായി നാളിതു വരെ വന്നവരിൽ നന്നായി കോർപ്പറേഷനെ നയിച്ചവർ ഉണ്ടായിരുന്നെങ്കിലും ബസ് ഓടിക്കാൻ അറിയാവുന്നവർ വിരളമായിരുന്നു, ഇല്ല എന്നു തന്നെ പറയാം…ഞങ്ങൾ ഈ വീഡിയോയിലൂടെ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തിൽ ഹെവിവാഹനം ഓടിക്കാൻ ബാഡ്ജും ലൈസൻസും ഉണ്ട്, കൂടെ അധിക യോഗ്യതയായി IAS ഉം…ആ ഡ്രൈവറെ അഭിമാന പുരസ്സരം നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുന്നു…ടീം കെഎസ്ആർടിസി.

Posted by Kerala State Road Transport Corporation on Sunday, September 20, 2020

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top