Breaking News

ചെന്നൈയ്ക്ക് 163 റൺസ് വിജയലക്ഷ്യം

അബുദാബി:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് തുടക്കം.മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈയ്ക്ക് 163 റൺസ് വിജയലക്ഷ്യം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയച്ചു.ക്വിന്റെന് ഡീ കോക്കിന്റെ മികവിൽ മുംബൈ ബാറ്റിംഗ് നന്നായി തുടങ്ങി യെങ്കിലും മധ്യനിര തകർന്നതോടെ സ്കോർ പ്രതീക്ഷിച്ചത്ര ഉയർത്താൻ കഴിഞ്ഞില്ല .അടിച്ച് തുടങ്ങിയ രോഹിത് 12 റൺസ് എടുത്ത് മടങ്ങിയെങ്കിലും സൗരഭ് തിവാരി 31 ബോളിൽ 42 റൺസ് നേടി സ്കോർ ഉയർത്താൻ ശ്രമിച്ചു. ഡീ കോക് 20 ബോളിൽ 33 റൺസ് നേടി. മുംബൈ ഒമ്പത് വിക്കറ്റിന് 162 റൺസ് നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top