ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാൻ താരം നവോമി ഒസാക്കക്ക്. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക്ക യു എസ് ഓപ്പൺ കിരീടം നേടിയത്.
അസറങ്കയ്ക്ക് മുന്നിൽ ആദ്യ സെറ്റ് അടിയറവെക്കേണ്ടി വന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് സെറ്റും ഒസാക്ക സ്വന്തമാക്കി. 1-6, 6-3, 6-3 എന്ന സ്കോറിനാണ് ഒസാക്കയുടെ വിജയം.
ഇന്ന് രാത്രി സിംഗിൾസ് പുരുഷവിഭാഗം ഫൈനൽ നടക്കും.