ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് സെമിഫൈനലിൽ മുൻ ചാമ്പ്യൻ അമേരിക്കയുടെ സെറീന വില്ല്യംസ് പുറത്ത്. ബലാറസിന്റെ വിക്ടോറിയ അസരങ്കയാണ് സെറീനയെ തോൽപ്പിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു സെറീനയുടെ തോൽവി. ഫൈനലിൽ വിക്ടോറിയ അസരങ്ക ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും.
സെറീന സെമിയിൽ പുറത്ത്,അസരങ്ക-ഒസാക്ക ഫൈനൽ
By
September 12, 2020 12:44 am