ആലപ്പുഴ: പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച് പൊലീസുകാരൻ. ആലപ്പുഴ തൃക്കുന്നപുഴ സ്റ്റേഷനിലാണ് പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. സീനിയർ cpo രാജീവാണ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. ഇയാളെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നില തരണം ചെയ്തു എന്നാണ് വിവരം.
ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യ ശ്രമത്തിനു പിന്നിൽ .
ജോലിയുടെ സമ്മർദം; പൊലീസുകാരൻ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
By
September 9, 2020 5:40 pm