പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ഡ്രൈവർ നൗഫൽ, വധശ്രമക്കേസിലും പ്രതിയായിട്ടുണ്ട് എന്ന് എസ്പി കെ.ജി സൈമൺ. അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ എല്ലാം ശേഖരിച്ചുവെന്ന് എസ്പി കെ.ജി സൈമൺ വ്യക്തമാക്കി. പീഡിപ്പിച്ച വിവരം ആരോടും പറയരുത് എന്ന് നൗഫൽ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പെൺകുട്ടി മൊബെലിൽ പകർത്തിയിട്ടുണ്ട്. ഇത് നിർണ്ണായക തെളിവാകുമെന്നും എസ്പി വ്യക്തമാക്കി.
അതേ സമയം നൗഫലിനെ ജോലിയിൽ നിന്നും പുറത്താക്കി. 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിര്‍ദേശം നല്‍കിയിരുന്നു. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു