Breaking News

രണ്ട് പെൺമക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു

ശ്രീകണ്​ഠപുരം : ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് മക്കള്‍ക്ക്​ നല്‍കി കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പിലെ ചുണ്ടക്കാട് അനീഷിന്റെ ഭാര്യ സ്വപ്ന (34)യാണ് മരിച്ചത്.ഇവരുടെ ഇളയ കുട്ടി അന്‍സീല ( രണ്ടര) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂത്ത മകള്‍ അന്‍സീന (11)യുടെ നില ഗുരുതരമാണ്.

പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു സ്വപ്ന. ഇവരുടെ ഭര്‍ത്താവ് അനീഷ്​ ഇസ്രായേലിലാണ്​. കടക്കെണിയും ബ്ലേഡ് മാഫിയയുടെ ഭീഷണിയുമാണ്​ ആത്മഹത്യക്ക്​ കാരണ​െമന്ന നിഗമനത്തിലാണ്​ പൊലീസ്​. ആഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്‌ന രണ്ടുമക്കള്‍ക്കും വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്.

അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്‍െറ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് ആശുപത്രിയില്‍ ഇന്ന്​ പുലര്‍ച്ചെയാണ്​ സ്വപ്​നയുടെ മരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top