Breaking News

കോവിഡ്: ആശങ്ക ഒഴിയാതെ രാജ്യം; 24 മണിക്കൂറിനിടെ 78,357 പുതിയ രോഗികൾ, 1045 മരണം

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1045 പേർക്കാണ് ജീവൻ നഷ്ടമായത്.

നിലവിൽ രാജ്യത്ത് 8,01,282 കോവിഡ് 19 സജീവ കേസുകളാണുള്ളത്. ഇതിൽ 29,019,09 പേർ രോഗമുക്തി നേടിയെന്നും 66,333 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. എട്ടുലക്ഷത്തിൽ അധികം പേർക്കാണ് മഹാരാഷ്ട്രയിൽ ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ. ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം നാലരലക്ഷത്തോട് അടുക്കുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top