Breaking News

സെപ്റ്റംബർ 1 മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം; ആറ് മാസത്തെ മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന സർക്കാരോ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോ അഭ്യർഥിച്ചിട്ടില്ലാത്ത സാ​ഹചര്യത്തിൽ സെപ്റ്റംബർ 1 മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം.


മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയിൽ ഉൾപ്പെടും. അതായത് ഇനി ആകെ തിരിച്ചടയ്ക്കേണ്ട തവണകൾ 6 എണ്ണം കൂടി വർധിക്കും. ഈ സാഹചര്യത്തിൽ പലിശയ്ക്കു മേൽ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വർധിക്കും. മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ നാളേക്കകം കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.

രാജ്യത്ത് മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസർ‌വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്. ഈ മൊറട്ടോറിയം തിരഞ്ഞെടുത്തതിനാൽ സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. എന്നാൽ, സെപ്റ്റംബർ മുതൽ മുടങ്ങിയാൽ ബാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top