Latest News

ഭര്‍ത്താവിനോട് പിണങ്ങി യുവതി രാത്രി പുഴയില്‍ ചാടി,രാവിലെ വരെ തിരച്ചിൽ;ഒടുവിൽ യുവതി തിരികെ എത്തി

മലപ്പുറം:ഭര്‍ത്താവിനോട് പിണങ്ങി യുവതി പുഴയില്‍ ചാടി.ഇതോടെ യുവതിക്കായി പുഴയില്‍ തകൃതിയില്‍ തിരച്ചില്‍ നടന്നു.യുവതിക്കായി തിരച്ചില്‍ നടന്നു കൊണ്ടിരിക്കെ നാടകീയമായി യുവതി മടങ്ങി എത്തി.തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എടവണ്ണ ആര്യന്‍ തൊടിക കടവില്‍ ആയിരുന്നു സംഭവം.

ഭര്‍ത്താവിനോട് പിണങ്ങി പുഴയില്‍ ചാടിയ യുവതി നീന്തിക്കയറി തെങ്ങിന്‍ തോപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു.ഭര്‍ത്താവുമായി എന്തോ പ്രശ്‌നം ഉണ്ടായതോടെ കടവില്‍ എത്തിയ യുവതി കയ്യില്‍ ഉണ്ടായിരുന്ന ബാഗും മറ്റ് സാധനങ്ങളും വലിച്ചെറിഞ്ഞ ശേഷം പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.പ്രദേശത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവറാണ് ഇക്കാര്യം കണ്ടത്.ഇദ്ദേഹം നല്‍കിയ വിവരം അനുസരിച്ച്‌ സമീപവാസികളുടെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു.

പിന്നാലെ അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യത്തില്‍ പങ്കാളികളായി.രാത്രി പത്ത് മണിയോടെ തിരച്ചില്‍ തുടര്‍ന്നിട്ടും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ താത്കാലികമായി തിരച്ചില്‍ നിര്‍ത്തിവെച്ചു.ഇതിനിടെ ഭാര്യയെ കാാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായി ഭര്‍ത്താവും എടവണ്ണ പോലീസ് സ്റ്റേഷനില്‍ എത്തി.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വീണ്ടും പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു.ഇതോടെയ സമീപത്തെ ഒരു തെങ്ങിന്‍ തോപ്പില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.പുഴയില്‍ ചാടിയ യുവതി നീന്തിക്കയറി ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തിരുന്ന പൊലീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യുവതിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം തന്നെ മടക്കി അയക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top