Breaking News

സ്വർണവില വീണ്ടും കുറഞ്ഞു; 4000 രൂപ രണ്ടരയാഴ്ചക്കിടയിൽ പവന് കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവന്‌ 240 രൂപ താഴ്‌ന്ന്‌ 38,000 രൂപയിലാണ്‌ ഇന്ന്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. ഗ്രാമിന്‌ 30 രൂപ കുറഞ്ഞ്‌ 4,750 രൂപയായി.
ചിങ്ങ മാസമായതിനാൽ വിവാഹ പാർട്ടികൾ ആഭരണ വിപണികളിൽ കൂടുതൽ താൽപര്യം കാണിക്കുന്നു, പൊടുന്നനെയുണ്ടായ വില ഇടിവ്‌ പലർക്കും നേട്ടമായി.
റെക്കോർഡ്‌ വിലയായ 42,000 രൂപയിൽ നിന്ന്‌ ഇതിനകം 4,000 രൂപ ഇടിഞ്ഞു. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1,934 ഡോളറാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top