Breaking News

സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം, സംഘർഷം, ലാത്തിച്ചാർജ്

തി​രു​വ​ന​ന്ത​പു​രം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ തീ​​പിടുത്ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഘ​ർ​ഷം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ലാത്തി ചാർജും ജല പീരങ്കി പ്രയോഗവും ഉണ്ടായി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സെക്രട്ടറിയേ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

തീപിടു​ത്ത​മു​ണ്ടാ​യ ഉ​ട​നെ ത​ന്നെ ബി.​ജെ.​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കന്റോൺമെൻറ് ഗേ​റ്റി​നു മു​ന്നി​ൽ ബി​ജെ​പി പ്രവർത്തകർ പ്രതിഷേധിച്ചു.

തീ​പിടുത്ത​ത്തി​നു പി​ന്നാ​ലെ വി.​എ​സ്. ശി​വ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഇ​വ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് ഗേ​റ്റി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണു ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​ക​ത്തേ​യ്ക്കു പ്ര​വേ​ശി​പ്പി​ച്ച​ത്.

സംഭവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഗവർണറെ കണ്ടു

യുഡിഎഫ് നാളെ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കും.ബിജെപിയും നാളെ പ്രതിഷേധ ദിനം ആചരിക്കുന്നുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം തീപിടുത്തം എഡിജിപി അന്വേഷിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top