Breaking News

തൃശ്ശൂരില്‍ മയക്കുമരുന്ന് കച്ചവട സംഘം പിടിയില്‍; സംഘത്തെ പൊലീസ് പിടിച്ചത് സിനിമ സ്‌റ്റൈലില്‍/VIDEO

തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട. കഞ്ചാവും പുതിയ തലമുറ മയക്കുമരുന്നുകളുമായി ഒരു സംഘം എത്തുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. KL. 51 – J. 7745 നമ്പര്‍ സ്വിഫ്റ്റ് കാറില്‍
മയക്കുമരുന്ന് കടത്തുന്നു എന്ന്
സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയ്ക്കാണ് രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസ് ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. പൊലീസിനെ കണ്ട് അതിവേഗത്തില്‍ കടന്നു കളയാന്‍ ശ്രമിച്ച സംഘത്തെ മുണ്ടുപാലം മുതല്‍ പെരിങ്ങാവ് വരെ ചേസ് ചെയ്ത് പൊലീസ് പിടികൂടി. രക്ഷപെടാനുള്ള ശ്രമത്തില്‍ വാഹനം ഡിവൈഡറില്‍ ഇടിക്കുകയും ചെയ്തു.

തൃശ്ശൂരിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പന നടത്താന്‍ കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

മയക്കുമരുന്ന് വില്‍പനയിലൂടെ കിട്ടിയ 36,000 രൂപയും ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു.

തൃശ്ശൂര്‍ സിറ്റി സി ബ്രാഞ്ച് എസിപി ബാബു കെ തോമസ്, വിയ്യൂര്‍ സിഐ ചാക്കോ, ഷാഡോ പോലീസ് എസ് ഐ മാരായ ഗ്ലാഡ്‌സണ്‍, രാജന്‍ എം, സുബ്രത കുമാര്‍ എന്‍ ജി, റാഫി പി എം, രാജേഷ് പി, സെല്‍വന്‍ ഡി, എ എസ് ഐ മാരായ ഗോപാലകൃഷ്ണന്‍, ഹബീബ് പി, സീനിയര്‍ സിപിഒ മാരായ പഴനി സാമി, ജീവന്‍ ടിവി, സുദേവ് പി, ജിഗേഷ് എംഎസ്, വിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top