Breaking News

ഇടുക്കിയിൽ യുവതിയെ വെടിവെച്ചുകൊന്നു; സഹോദരിപുത്രൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഇടുക്കി: ഇടുക്കി മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു.പണപ്പെട്ടികുടിയിൽ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. 34 വയസായിരുന്നു. വെളളിയാഴ്ച രാത്രിയോടെ സംഭവം. ചന്ദന കേസുമായി ബന്ധപ്പെട്ട വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം.

പാളപ്പെട്ടികുടിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള കൃഷിസ്ഥലത്താണ് കൊലപാതകം നടന്നത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരി പുത്രൻ കാളിയപ്പൻ പിടിയിലായി.
ഗ്രാമവാസികൾ ചേർന്നാണ് ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്.ഇയാളെ കൂടാതെ മറ്റ് രണ്ടു പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. മറയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top