Breaking News

കോവിഡ്: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 2.23 കോടി പിന്നിട്ടു

 വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.23 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 22,301,530 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല, വേ​ൾ​ഡോ​മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചാ​ണി​ത്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,84,242ആ​യി. 15,043,265 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്കയിൽ 5,655,974 കോവിഡ് ബാധിതരാണ് ഉള്ളത്. ബ്ര​സീ​ലിൽ 3,411,872 ഉം ഇ​ന്ത്യയിൽ 2,766,626 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അ​മേ​രി​ക്കയിൽ 175,074 പേർക്കാണ് രോഗത്തെത്തുടർന്ന് ജീവൻ നഷ്ടമായത്. , ബ്ര​സീ​ൽ മരണ സംഖ്യ 110,019 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top