Breaking News

കായംകുളത്ത് സി പി എം പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്; നഗരസഭാ പരിധിയിൽ സി പി എം ഹർത്താൽ

ആലപ്പുഴ : കായംകുളത്ത് സി പി എം പ്രവർത്തകനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തി. എം എസ് എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ തറയിൽ സിയാദിനെയാണ് ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്തിയത്. 36 വയസ് ആയിരുന്നു. കായംകുളം ഫയർസ്റ്റേഷന് സമീപം രാത്രി 10.30 ഓടെയായിരുന്നു സംഭവം.

കുത്തേറ്റ് വീണ സിയാദിനെ കൂടെയുള്ളവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സിയാദിൻ്റെ കൊലപാകത്തിൽ പ്രതിഷേധിച്ച് സി പി എം ഇന്ന് കായംകുളം നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top