Breaking News

കടയിൽ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു

പത്തനംതിട്ട: കടയില്‍ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ട്​ പാഞ്ഞുവന്ന കാറിടിച്ച്‌​ മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്​ പരിക്കേറ്റു. കരിമ്ബനാകുഴി ആലുംമൂട്ടില്‍ സത്യ​െന്‍റ (പുഷ്​പാംഗദന്‍ 60) ഭാര്യ ശാന്ത (56) ആണ്​ മരിച്ചത്​. പത്തനംതിട്ട റിങ്​റോഡില്‍ സെന്‍റ്​ സ്റ്റീഫൻസ് കത്തീഡ്രലിനടത്തായിരുന്നു അപകടം.

ഇവിടെ ചായക്കട നടത്തുന്ന സത്യനും ശാന്തയും തൊട്ടടുത്ത ഉണക്കമീന്‍ കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കവെയാണ്​ അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ ദമ്പതികളെ ഇടിച്ച്‌​ തെറിപ്പിച്ച ശേഷം സമീപത്തെ മരത്തിലിടിച്ച്‌​ നിന്നു. ശാന്തയുടെ കാലി​െന്‍റ ഒരുഭാഗം അറ്റുപോയി. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോകവെ ശാന്ത മരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top