Breaking News

ദു​രി​താ​ശ്വാ​സ ക്യാമ്പിൽ ത​ട്ടി​പ്പ് : സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക്‌ സ​സ്പെ​ൻ​ഷ​ൻ

 

 

ആ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കു സ​സ്പെ​ൻ​ഷ​ൻ. ആ​ല​പ്പു​ഴ നീ​ലം​പേ​രൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​പി സു​കു​മാ​ര​നെ​യാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ലാ​ണു സു​കു​മാ​ര​ൻ തി​രി​മ​റി ന​ട​ത്തി​യ​ത്. കാ​ണാ​താ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഒ​ടു​വി​ൽ, വെ​ട്ടി​പ്പി​നു കൂ​ട്ടു​നി​ന്ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ണം തി​രി​കെ​ന​ൽ​കി. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കൈ​ന​ടി പോ​ലീ​സും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top