Breaking News

അമ്പലപ്പുഴ വളഞ്ഞവഴി ഫിഷ് ലാൻഡിംഗ് സെന്ററിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വളഞ്ഞവഴി ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും മൽസ്യബന്ധനത്തിനും വിപണനത്തിനും നിരോധനം ഏർപ്പെടുത്തി. ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.

നേരത്തെ ഈ പ്രദേശങ്ങളിൽ നിന്നും മൽസ്യബന്ധനത്തിനും വിപണനത്തിനും പോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരുന്നു. ഈ അനുമതിയാണ് റദ്ദാക്കിയത്.

വളഞ്ഞവഴി ഫിഷ് ലാൻഡിംഗ് കേന്ദ്രത്തോട് ചേർന്ന് കിടക്കുന്ന, അഞ്ചാലുംകാവ് , പി. ബി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിരവധി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും നിരോധനം ഏർപ്പെടുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top