കൊച്ചി: സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വിലയിടിവുണ്ടായത്.
39,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി വിലകുറയുകയാണ്. പവന്റെ ഉയർന്ന വിലയിൽനിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലും കുറവുണ്ടായി.
യുഎസ്-ചൈന ബന്ധം, ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിൻ എന്നിവയെല്ലാം ആഗോള വിപണിയിൽ അടുത്ത ദിവസങ്ങളിലെ സ്വർണവിലയെ ബാധിച്ചേക്കാം.